നിർദ്ദേശങ്ങൾ:
3. അതിന് ശേഷം, താഴെ നൽകിയിരിക്കുന്ന വിശദമായ പൂജാക്രമം പാലിക്കുക ।
പുനഃ സങ്കല്പം –
(പുഷ്പാക്ഷത എടുത്ത്, ഒരു തുള്ളി വെള്ളം വലത് കയ്യിലെടുത്ത്, താഴെ നൽകിയിരിക്കുന്ന സങ്കല്പം ജപിക്കുക)
പൂർവോക്ത ഏവം ഗുണവിശേഷണ വിശിഷ്ടായാം ശുഭതിഥൗ ശ്രീമഹഗണപതിമുദ്ദിശ്യ ശ്രീമഹാഗണപതിപ്രീത്യർഥം ശ്രീമന്മുദ്ഗലപുരാണേ ശ്രീഗൃത്സമദ പ്രോക്ത ശ്ലോകവിധാനേന യാവച്ഛക്തി ധ്യാനാവഹനാദി ഷോഡശോപചാര പൂജാം കരിഷ്യേ ॥
(ഇങ്ങനെ ജപിച്ച് പുഷ്പാക്ഷത വായ്പാത്രത്തിൽ വച്ച്, കൈകൾ ശുദ്ധമാക്കുക)
പ്രാണപ്രതിഷ്ഠ –
ഓം അസു॑നീതേ॒ പുന॑ര॒സ്മാസു॒ ചക്ഷു॒:
പുന॑: പ്രാ॒ണമി॒ഹ നോ᳚ ധേഹി॒ ഭോഗം᳚ ।
ജ്യോക്പ॑ശ്യേമ॒ സൂര്യ॑മു॒ച്ചര᳚ന്ത॒
മനു॑മതേ മൃ॒ഡയാ᳚ നഃ സ്വ॒സ്തി ॥
അ॒മൃതം॒ വൈ പ്രാ॒ണാ അ॒മൃത॒മാപ॑:
പ്രാ॒ണാനേ॒വ യ॑ഥാസ്ഥാ॒നമുപ॑ഹ്വയതേ ॥
ആവാഹിതോ ഭവ സ്ഥാപിതോ ഭവ ।
സുപ്രസന്നോ ഭവ വരദോ ഭവ ।
അസ്മിൻ ബിംബേ സപരിവാര സമേത ശ്രീമഹാഗണപതി സ്വാമിനം ആവാഹയാമി സ്ഥാപയാമി പൂജയാമി ॥
(കുറച്ച് പുഷ്പങ്ങളും അക്ഷതയും സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
ധ്യാനം –
ഓം ഗ॒ണാനാം᳚ ത്വാ ഗ॒ണപ॑തിഗ്ം ഹവാമഹേ
ക॒വിം ക॑വീ॒നാമു॑പ॒മശ്ര॑വസ്തമം ।
ജ്യേ॒ഷ്ഠ॒രാജം॒ ബ്രഹ്മ॑ണാം ബ്രഹ്മണസ്പത॒
ആ ന॑: ശൃ॒ണ്വന്നൂ॒തിഭി॑: സീദ॒ സാദ॑നം ॥
ചതുർബാഹും ത്രിനേത്രം ച ഗജാസ്യം രക്തവർണകം ।
പാശാങ്കുശാദിസമ്യുക്തം മായായുക്തം പ്രചിന്തയേത് ॥
ഓം ശ്രീമഹാഗണപതയേ നമഃ ധ്യായാമി ।
(കുറച്ച് പുഷ്പങ്ങളും അക്ഷതയും സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
ആവാഹനം –
ആഗച്ഛ ബ്രഹ്മണാം നാഥ സുരാഽസുരവരാർചിത ।
സിദ്ധിബുദ്ധ്യാദിസമ്യുക്ത ഭക്തിഗ്രഹണലാലസ ॥
ഓം ശ്രീമഹാഗണപതയേ നമഃ ആവഹയാമി ।
(കുറച്ച് പുഷ്പങ്ങളും അക്ഷതയും സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
സിംഹാസനം –
രത്നസിംഹാസനം സ്വാമിൻ ഗൃഹാണ ഗണനായക ।
തത്രോപവിശ്യ വിഘ്നേശ രക്ഷ ഭക്താന്വിശേഷതഃ ॥
ഓം ശ്രീമഹാഗണപതയേ നമഃ ആസനം സമർപയാമി ।
(സ്വാമിയ്ക്ക് സിംഹാസനം സമർപ്പിക്കുന്നതായി ഭാവന ചെയ്തുകൊണ്ട്, കുറച്ച് പുഷ്പങ്ങളും അക്ഷതയും സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
പാദ്യം –
സുവാസിതാഭിരദ്ഭിശ്ച പാദപ്രക്ഷാലനം പ്രഭോ ।
ശീതോഷ്ണാംഭഃ കരോമി തേ ഗൃഹാണ പാദ്യമുത്തമം ॥
ഓം ശ്രീമഹാഗണപതയേ നമഃ പാദ്യം സമർപയാമി ।
(സ്വാമിയുടെ പാദങ്ങൾ കഴുകുന്നതായി ഭാവന ചെയ്തുകൊണ്ട്, ദൈവത്തിന്റെ പഞ്ചപാത്രത്തിലെ വെള്ളം ഉദ്ദരണിയുപയോഗിച്ച് സ്വാമിയെ കാണിച്ച് മറ്റൊരു പാത്രത്തിൽ ഒഴിച്ച് വെക്കുക)
അർഘ്യം –
രത്നപ്രവാലമുക്താദ്യൈരനർഘ്യൈഃ സംസ്കൃതം പ്രഭോ ।
അർഘ്യം ഗൃഹാണ ഹേരംബ ദ്വിരദാനന തോഷകം ॥
ഓം ശ്രീമഹാഗണപതയേ നമഃ അർഘ്യം സമർപയാമി ।
(സ്വാമിയുടെ കൈകൾ കഴുകുന്നതായി ഭാവന ചെയ്തുകൊണ്ട്, ദൈവത്തിന്റെ പഞ്ചപാത്രത്തിലെ വെള്ളം ഉദ്ദരണിയുപയോഗിച്ച് സ്വാമിയെ കാണിച്ച് മറ്റൊരു പാത്രത്തിൽ ഒഴിച്ച് വെക്കുക)
ആചമനീയം –
സർവതീർഥാഹൃതം തോയം സുവാസിതം സുവസ്തുഭിഃ ।
ആചമനം ച തേനൈവ കുരുഷ്വ ഗണനായക ॥
ഓം ശ്രീമഹാഗണപതയേ നമഃ ആചമനീയം സമർപയാമി ।
(ദൈവത്തിന്റെ പഞ്ചപാത്രത്തിലെ വെള്ളം ഉദ്ദരണിയുപയോഗിച്ച് സ്വാമിയെ കാണിച്ച് മറ്റൊരു പാത്രത്തിൽ ഒഴിച്ച് വെക്കുക, സ്വാമി മുഖം കഴുകി വെള്ളം കുടിച്ചതായി ഭാവന ചെയ്യുക)
മധുപർകം –
ദധിമധുഘൃതൈര്യുക്തം മധുപർകം ഗജാനന ।
ഗൃഹാണ ഭാവസമ്യുക്തം മയാ ദത്തം നമോഽസ്തു തേ ॥
ഓം ശ്രീമഹാഗണപതയേ നമഃ മധുപർകം സമർപയാമി ।
(സ്വാമിയ്ക്ക് മധുപർകം സമർപ്പിക്കുന്നതായി ഭാവന ചെയ്തുകൊണ്ട്, കുറച്ച് പുഷ്പങ്ങളും അക്ഷതയും സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
പഞ്ചാമൃത സ്നാനം-
ആപ്യാ॑യസ്വ॒ സമേ॑തു തേ വി॒ശ്വത॑സ്സോമ॒ വൃഷ്ണി॑യം ।
ഭവാ॒ വാജ॑സ്യ സംഗ॒ഥേ ॥
ഓം ശ്രീ ______ നമഃ ക്ഷീരേണ സ്നപയാമി ।
(മണിയടിച്ചുകൊണ്ട് സ്വാമിയ്ക്ക് പഞ്ചാമൃത സ്നാനം നൽകുക)
സ്നാനം –
ഗംഗാദി സർവതീർഥേഭ്യഃ ആഹൃതൈരമലൈർജലൈഃ ।
സ്നാനം കുരുഷ്വ ഭഗവാനുമാപുത്ര നമോഽസ്തുതേ ॥
ഓം ശ്രീമഹാഗണപതയേ നമഃ ശുദ്ധോദക സ്നാനം സമർപയാമി ।
(പുഷ്പംകൊണ്ട് സ്വാമിയുടെ മേൽ ദൈവത്തിന്റെ പഞ്ചപാത്രത്തിലെ കുറച്ച് വെള്ളം തളിച്ച്, ആ പുഷ്പം സ്വാമിയുടെ പാദങ്ങളിൽ വച്ച്, സ്വാമിയ്ക്ക് സ്നാനം ചെയ്തുകൊടുത്തതായി ഭാവന ചെയ്യുക)
സ്നാനാനന്തരം ശുദ്ധ ആചമനീയം സമർപയാമി ।
(ദൈവത്തിന്റെ പഞ്ചപാത്രത്തിലെ വെള്ളം ഉദ്ദരണിയുപയോഗിച്ച് സ്വാമിയെ കാണിച്ച് മറ്റൊരു പാത്രത്തിൽ ഒഴിച്ച് വെക്കുക, സ്വാമി മുഖം കഴുകി വെള്ളം കുടിച്ചതായി ഭാവന ചെയ്യുക)
വസ്ത്രം –
വസ്ത്രയുഗ്മം ഗൃഹാണ ത്വമനർഘം രക്തവർണകം ।
ലോകലജ്ജാഹരം ചൈവ വിഘ്നനാഥ നമോഽസ്തു തേ ॥
ഓം ശ്രീമഹാഗണപതയേ നമഃ വസ്ത്രയുഗ്മം സമർപയാമി ।
(സ്വാമിയ്ക്ക് വസ്ത്രം സമർപ്പിക്കുന്നതായി ഭാവന ചെയ്തുകൊണ്ട്, കുറച്ച് പുഷ്പങ്ങളും അക്ഷതയും സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
യജ്ഞോപവീതം –
ഉപവീതം ഗണാധ്യക്ഷ ഗൃഹാണ ച തതഃ പരം ।
ത്രൈഗുണ്യമയരൂപം തു പ്രണവഗ്രന്ഥിബന്ധനം ॥
ഓം ശ്രീമഹാഗണപതയേ നമഃ ഉപവീതം സമർപയാമി ।
(സ്വാമിയ്ക്ക് യജ്ഞോപവീതം സമർപ്പിക്കുന്നതായി ഭാവന ചെയ്തുകൊണ്ട്, കുറച്ച് അക്ഷത സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
ആഭരണം –
നാനാഭൂഷണകാനി ത്വമംഗേഷു വിവിധേഷു ച ।
ഭാസുരസ്വർണരത്നൈശ്ച നിർമിതാനി ഗൃഹാണ ഭോ ॥
ഓം ശ്രീമഹാഗണപതയേ നമഃ ആഭരണാനി സമർപയാമി ।
(ദൈവത്തിന്റെ പഞ്ചപാത്രത്തിലെ വെള്ളം ഉദ്ദരണിയുപയോഗിച്ച് സ്വാമിയെ കാണിച്ച് മറ്റൊരു പാത്രത്തിൽ ഒഴിച്ച് വെക്കുക, സ്വാമി മുഖം കഴുകി വെള്ളം കുടിച്ചതായി ഭാവന ചെയ്യുക)
ഗന്ധം –
അഷ്ടഗന്ധസമായുക്തം ഗന്ധം രക്തം ഗജാനന ।
ദ്വാദശാംഗേഷു തേ ഢുണ്ഢേ ലേപയാമി സുചിത്രവത് ॥
ഓം ശ്രീമഹാഗണപതയേ നമഃ ഗന്ധാൻ സമർപയാമി ।
(ചന്ദനം വെള്ളത്തിൽ നനച്ച്, ഒരു പുഷ്പംകൊണ്ട് സ്വാമിയുടെ മേൽ തളിച്ച്, ആ പുഷ്പം സ്വാമിയുടെ പാദങ്ങളിൽ വയ്ക്കുക)
അക്ഷതാൻ –
രക്തചന്ദനസമ്യുക്താനഥവാ കുങ്കുമൈര്യുതാൻ ।
അക്ഷതാന്വിഘ്നരാജ ത്വം ഗൃഹാണ ഫാലമണ്ഡലേ ॥
ഓം ശ്രീമഹാഗണപതയേ നമഃ അക്ഷതാൻ സമർപയാമി ।
(കുറച്ച് അക്ഷത സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
പുഷ്പം –
ചമ്പകാദിസുവൃക്ഷേഭ്യഃ സംഭൂതാനി ഗജാനന ।
പുഷ്പാണി ശമീമന്ദാരദൂർവാദീനി ഗൃഹാണ ച ॥
ഓം ശ്രീമഹാഗണപതയേ നമഃ നാനാവിധ പരിമല പുഷ്പാണി സമർപയാമി ।
(കുറച്ച് പുഷ്പങ്ങൾ സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
അഷ്ടോത്തര ശത നാമാവലീ –
(ഓരോ നാമത്തിനും ഓരോ പുഷ്പം സ്വാമിയ്ക്ക് സമർപ്പിക്കുക, പുഷ്പങ്ങൾ ലഭ്യമല്ലെങ്കിൽ, അക്ഷത ഉപയോഗിക്കുക)
ഓം ഗജാനനായ നമഃ ।
ഓം ഗണാധ്യക്ഷായ നമഃ ।
ഓം വിഘ്നാരാജായ നമഃ ।
ഓം വിനായകായ നമഃ ।
ഓം ദ്വൈമാതുരായ നമഃ ।
ഓം ദ്വിമുഖായ നമഃ ।
ഓം പ്രമുഖായ നമഃ ।
ഓം സുമുഖായ നമഃ ।
ഓം കൃതിനേ നമഃ ।
ഓം സുപ്രദീപായ നമഃ । 10
ഓം സുഖനിധയേ നമഃ ।
ഓം സുരാധ്യക്ഷായ നമഃ ।
ഓം സുരാരിഘ്നായ നമഃ ।
ഓം മഹാഗണപതയേ നമഃ ।
ഓം മാന്യായ നമഃ ।
ഓം മഹാകാലായ നമഃ ।
ഓം മഹാബലായ നമഃ ।
ഓം ഹേരംബായ നമഃ ।
ഓം ലംബജഠരായ നമഃ ।
ഓം ഹ്രസ്വഗ്രീവായ നമഃ । 20
ഓം മഹോദരായ നമഃ ।
ഓം മദോത്കടായ നമഃ ।
ഓം മഹാവീരായ നമഃ ।
ഓം മന്ത്രിണേ നമഃ ।
ഓം മംഗലസ്വരായ നമഃ ।
ഓം പ്രമഥായ നമഃ ।
ഓം പ്രഥമായ നമഃ ।
ഓം പ്രാജ്ഞായ നമഃ ।
ഓം വിഘ്നകർത്രേ നമഃ ।
ഓം വിഘ്നഹന്ത്രേ നമഃ । 30
ഓം വിശ്വനേത്രേ നമഃ ।
ഓം വിരാട്പതയേ നമഃ ।
ഓം ശ്രീപതയേ നമഃ ।
ഓം വാക്പതയേ നമഃ ।
ഓം ശൃംഗാരിണേ നമഃ ।
ഓം ആശ്രിതവത്സലായ നമഃ ।
ഓം ശിവപ്രിയായ നമഃ ।
ഓം ശീഘ്രകാരിണേ നമഃ ।
ഓം ശാശ്വതായ നമഃ ।
ഓം ബലായ നമഃ । 40
ഓം ബലോദ്ധിതായ നമഃ ।
ഓം ഭവാത്മജായ നമഃ ।
ഓം പുരാണപുരുഷായ നമഃ ।
ഓം പൂഷ്ണേ നമഃ ।
ഓം പുഷ്കരോത്ഷിപ്തവാരിണേ നമഃ ।
ഓം അഗ്രഗണ്യായ നമഃ ।
ഓം അഗ്രപൂജ്യായ നമഃ ।
ഓം അഗ്രഗാമിനേ നമഃ ।
ഓം മന്ത്രകൃതേ നമഃ ।
ഓം ചാമീകരപ്രഭായ നമഃ । 50
ഓം സർവായ നമഃ ।
ഓം സർവോപാസ്യായ നമഃ ।
ഓം സർവകർത്രേ നമഃ ।
ഓം സർവനേത്രേ നമഃ ।
ഓം സർവസിദ്ധിപ്രദായ നമഃ ।
ഓം സർവസിദ്ധയേ നമഃ ।
ഓം പഞ്ചഹസ്തായ നമഃ ।
ഓം പാർവതീനന്ദനായ നമഃ ।
ഓം പ്രഭവേ നമഃ ।
ഓം കുമാരഗുരവേ നമഃ । 60
ഓം അക്ഷോഭ്യായ നമഃ ।
ഓം കുഞ്ജരാസുരഭഞ്ജനായ നമഃ ।
ഓം പ്രമോദായ നമഃ ।
ഓം മോദകപ്രിയായ നമഃ ।
ഓം കാന്തിമതേ നമഃ ।
ഓം ധൃതിമതേ നമഃ ।
ഓം കാമിനേ നമഃ ।
ഓം കപിത്ഥവനപ്രിയായ നമഃ ।
ഓം ബ്രഹ്മചാരിണേ നമഃ ।
ഓം ബ്രഹ്മരൂപിണേ നമഃ । 70
ഓം ബ്രഹ്മവിദ്യാദിദാനഭുവേ നമഃ ।
ഓം ജിഷ്ണവേ നമഃ ।
ഓം വിഷ്ണുപ്രിയായ നമഃ ।
ഓം ഭക്തജീവിതായ നമഃ ।
ഓം ജിതമന്മഥായ നമഃ ।
ഓം ഐശ്വര്യകാരണായ നമഃ ।
ഓം ജ്യായസേ നമഃ ।
ഓം യക്ഷകിന്നരസേവിതായ നമഃ ।
ഓം ഗംഗാസുതായ നമഃ ।
ഓം ഗണാധീശായ നമഃ । 80
ഓം ഗംഭീരനിനദായ നമഃ ।
ഓം വടവേ നമഃ ।
ഓം അഭീഷ്ടവരദായിനേ നമഃ ।
ഓം ജ്യോതിഷേ നമഃ ।
ഓം ഭക്തനിധയേ നമഃ ।
ഓം ഭാവഗമ്യായ നമഃ ।
ഓം മംഗലപ്രദായ നമഃ ।
ഓം അവ്യക്തായ നമഃ ।
ഓം അപ്രാകൃതപരാക്രമായ നമഃ ।
ഓം സത്യധർമിണേ നമഃ । 90
ഓം സഖയേ നമഃ ।
ഓം സരസാംബുനിധയേ നമഃ ।
ഓം മഹേശായ നമഃ ।
ഓം ദിവ്യാംഗായ നമഃ ।
ഓം മണികിങ്കിണീമേഖാലായ നമഃ ।
ഓം സമസ്തദേവതാമൂർതയേ നമഃ ।
ഓം സഹിഷ്ണവേ നമഃ ।
ഓം സതതോത്ഥിതായ നമഃ ।
ഓം വിഘാതകാരിണേ നമഃ ।
ഓം വിശ്വദൃശേ നമഃ । 100
ഓം വിശ്വരക്ഷാകൃതേ നമഃ ।
ഓം കല്യാണഗുരവേ നമഃ ।
ഓം ഉന്മത്തവേഷായ നമഃ ।
ഓം അപരാജിതേ നമഃ ।
ഓം സമസ്തജഗദാധാരായ നമഃ ।
ഓം സർവൈശ്വര്യപ്രദായ നമഃ ।
ഓം ആക്രാന്തചിദചിത്പ്രഭവേ നമഃ ।
ഓം ശ്രീവിഘ്നേശ്വരായ നമഃ । 108
ധൂപം –
ദശാംഗം ഗുഗ്ഗുലും ധൂപം സർവസൗരഭകാരകം ।
ഗൃഹാണ ത്വം മയാ ദത്തം വിനായക മഹോദര ॥
ഓം ശ്രീമഹാഗണപതയേ നമഃ ധൂപമാഘ്രാപയാമി ।
(മണിയടിച്ചുകൊണ്ട് സ്വാമിയെ ജ്വലിക്കുന്ന അഗർബത്തി കാണിക്കുക)
ദീപം –
നാനാജാതിഭവം ദീപം ഗൃഹാണ ഗണനായക ।
അജ്ഞാനമലജം ദീപം ഹരന്തം ജ്യോതിരൂപകം ॥
ഓം ശ്രീമഹാഗണപതയേ നമഃ ദീപം ദർശയാമി ।
(മണിയടിച്ചുകൊണ്ട് സ്വാമിയെ ജ്വലിക്കുന്ന വിളക്ക് കാണിക്കുക)
ധൂപ ദീപാനന്തരം ആചമനീയം സമർപയാമി ।
(ദൈവത്തിന്റെ പഞ്ചപാത്രത്തിലെ വെള്ളം ഉദ്ദരണിയുപയോഗിച്ച് സ്വാമിയെ കാണിച്ച് മറ്റൊരു പാത്രത്തിൽ ഒഴിച്ച് വെക്കുക, സ്വാമി മുഖം കഴുകി വെള്ളം കുടിച്ചതായി ഭാവന ചെയ്യുക)
നൈവേദ്യം –
ചതുർവിധാന്നസമ്പന്നം മധുരം ലഡ്ഡുകാദികം ।
നൈവേദ്യം തേ മയാ ദത്തം ഭോജനം കുരു വിഘ്നപ ॥
ഓം ശ്രീമഹാഗണപതയേ നമഃ നൈവേദ്യം സമർപയാമി ।
(മണിയടിച്ചുകൊണ്ട്, താഴെയുള്ള മന്ത്രം ചൊല്ലിക്കൊണ്ട് പുഷ്പംകൊണ്ട് വെള്ളം നൈവേദ്യത്തിന് ചുറ്റും 3 പ്രാവശ്യം ക്ലോക്ക്വൈസ് തളിക്കുക)
ഓം ഭൂർഭുവ॒സ്സുവ॑: । തത്സ॑വി॒തുർവരേ᳚ണ്യം॒ ഭർഗോ॑ ദേ॒വസ്യ॑ ധീമഹി ।
ധിയോ॒ യോ ന॑: പ്രചോ॒ദയാ᳚ത് ॥
സത്യം ത്വാ ഋതേന പരിഷിഞ്ചാമി (പുഷ്പംകൊണ്ട് നൈവേദ്യത്തിന്മേൽ വെള്ളം തളിക്കുക)
(സായങ്കാലേ) – ഋതം ത്വാ സത്യേന പരിഷിഞ്ചാമി (പുഷ്പംകൊണ്ട് നൈവേദ്യത്തിന്മേൽ വെള്ളം തളിക്കുക)
അമൃതമസ്തു । അ॒മൃ॒തോ॒പ॒സ്തര॑ണമസി । (ആ പുഷ്പം സ്വാമിയുടെ പാദങ്ങളിൽ വയ്ക്കുക)
ഓം പ്രാ॒ണായ॒ സ്വാഹാ᳚ । (സ്വാമിയെ നൈവേദ്യം കാണിക്കുക)
ഓം അ॒പാ॒നായ॒ സ്വാഹാ᳚ । (സ്വാമിയെ നൈവേദ്യം കാണിക്കുക)
ഓം വ്യാ॒നായ॒ സ്വാഹാ᳚ । (സ്വാമിയെ നൈവേദ്യം കാണിക്കുക)
ഓം ഉ॒ദാ॒നായ॒ സ്വാഹാ᳚ । (സ്വാമിയെ നൈവേദ്യം കാണിക്കുക)
ഓം സ॒മാ॒നായ॒ സ്വാഹാ᳚ । (സ്വാമിയെ നൈവേദ്യം കാണിക്കുക)
(താഴെയുള്ള മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് പുഷ്പംകൊണ്ട് വെള്ളം ദൈവത്തിന്മേൽ 5 പ്രാവശ്യം തളിക്കുക)
മധ്യേ മധ്യേ പാനീയം സമർപയാമി ।
അ॒മൃ॒താ॒പി॒ധാ॒നമ॑സി ।
ഉത്തരാപോശനം സമർപയാമി ।
ഹസ്തൗ പ്രക്ഷാലയാമി ।
പാദൗ പ്രക്ഷാലയാമി ।
ശുദ്ധാചമനീയം സമർപയാമി ।
താംബൂലം –
അഷ്ടാംഗം ദേവ താംബൂലം ഗൃഹാണ മുഖവാസനം ।
അസകൃദ്വിഘ്നരാജ ത്വം മയാ ദത്തം വിശേഷതഃ ॥
ഓം ശ്രീമഹാഗണപതയേ നമഃ താംബൂലം സമർപയാമി ।
(സ്വാമിയ്ക്ക് താംബൂലം സമർപ്പിക്കുന്നതായി ഭാവന ചെയ്തുകൊണ്ട്, കുറച്ച് പുഷ്പങ്ങളും അക്ഷതയും സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
നീരാജനം –
നാനാദീപസമായുക്തം നീരാജനം ഗജാനന ।
ഗൃഹാണ ഭാവസമ്യുക്തം സർവാജ്ഞാനവിനാശന ॥
ഓം ശ്രീമഹാഗണപതയേ നമഃ നീരാജനം സമർപയാമി ।
(മണിയടിച്ചുകൊണ്ട് സ്വാമിയ്ക്ക് കർപ്പൂര ഹാരതി നൽകുക)
മന്ത്രപുഷ്പം –
ഓം ഗ॒ണാനാം᳚ ത്വാ ഗ॒ണപ॑തിം ഹവാമഹേ
ക॒വിം ക॑വീ॒നാമു॑പ॒മശ്ര॑വസ്തമം ।
ജ്യേ॒ഷ്ഠ॒രാജം॒ ബ്രഹ്മ॑ണാം ബ്രഹ്മണസ്പത॒
ആ ന॑: ശൃ॒ണ്വന്നൂ॒തിഭി॑സ്സീദ॒ സാദ॑നം ॥
ചതുർവേദഭവൈർമന്ത്രൈർഗാണപത്യൈർഗജാനന ।
മന്ത്രിതാനി ഗൃഹാണ ത്വം പുഷ്പപത്രാണി വിഘ്നപ ॥
ഓം ശ്രീമഹാഗണപതയേ നമഃ മന്ത്രപുഷ്പം സമർപയാമി ।
(കുറച്ച് പുഷ്പങ്ങളും അക്ഷതയും സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
പ്രദക്ഷിണം –
ഏകവിംശതിസംഖ്യം വാ ത്രിസംഖ്യം വാ ഗജാനന ।
പ്രാദക്ഷിണ്യം ഗൃഹാണ ത്വം ബ്രഹ്മൻ ബ്രഹ്മേശഭാവന ॥
ഓം ശ്രീമഹാഗണപതയേ നമഃ പ്രദക്ഷിണ നമസ്കാരാൻ സമർപയാമി ।
(അക്ഷതയും പുഷ്പവും എടുത്ത്, ആത്മ പ്രദക്ഷിണം മൂന്ന് പ്രാവശ്യം ചെയ്ത്, സ്വാമിയുടെ പാദങ്ങളിൽ വയ്ക്കുക)
സാഷ്ടാംഗനമസ്കാരഃ –
സാഷ്ടാംഗാം പ്രണതിം നാഥ ഏകവിംശതിസമ്മിതാം ।
ഹേരംബ സർവപൂജ്യ ത്വം ഗൃഹാണ തു മയാ കൃതം ॥
ഓം ശ്രീമഹാഗണപതയേ നമഃ സാഷ്ടാംഗ നമസ്കാരാൻ സമർപയാമി ।
(പുരുഷന്മാർ സാഷ്ടാംഗ, സ്ത്രീകൾ പഞ്ചാംഗ നമസ്കാരം ചെയ്യുക)
നമസ്കാരം –
വിഘ്നേശ്വരായ വരദായ ഗണേശ്വരായ ।
സർവേശ്വരായ ശുഭദായ സുരേശ്വരായ ॥
വിദ്യാധരായ വികടായ ച വാമനായ ।
ഭക്തിപ്രസന്ന വരദായ നമോ നമോഽസ്തു ॥
(നമസ്കാരം ചെയ്യുക)
ക്ഷമാപ്രാർഥന –
അപരാധാനസംഖ്യാതാൻ ക്ഷമസ്വ ഗണനായക ।
ഭക്തം കുരു ച മാം ഢുണ്ഢേ തവ പാദപ്രിയം സദാ ॥
(പുഷ്പാക്ഷത, ഒരു തുള്ളി വെള്ളം വലത് കയ്യിൽ എടുത്ത് മേൽ ശ്ലോകം ഓതി, സ്വാമിയുടെ പാദങ്ങളിൽ വയ്ക്കുക)
സമർപണം –
ജാഗ്രത്സ്വപ്നസുഷുപ്തിഭിർദേഹവാങ്മനസൈഃ കൃതം ।
സാംസർഗികേണ യത്കർമ ഗണേശായ സമർപയേ ॥
(പുഷ്പാക്ഷത, ഒരു തുള്ളി വെള്ളം വലത് കയ്യിൽ എടുത്ത് മേൽ ശ്ലോകം ഓതി, സ്വാമിയുടെ പാദങ്ങളിൽ വയ്ക്കുക)
അനയാ ധ്യാന ആവാഹനാദി ഷോഡശോപചാര പൂജയാ ഭഗവാൻ സർവാത്മികഃ ശ്രീ മഹാഗണാധിപതി
സുപ്രീതോ സുപ്രസന്നോ വരദോ ഭവന്തു ॥
(കുറച്ച് പുഷ്പങ്ങളും അക്ഷതയും സ്വാമിയുടെ പാദങ്ങളിൽ വച്ച് നമസ്കാരം ചെയ്യുക)
തീർഥസ്വീകരണ –
ബാഹ്യം നാനാവിധം പാപം മഹോഗ്രം തല്ലയം വ്രജേത് ।
ഗണേശപാദതീർഥസ്യ മസ്തകേ ധാരണാത്കില ॥
ശ്രീ മഹാഗണാധിപതി പാദോദക തീർഥം ഗൃഹ്ണാമി ।
(വലത് കയ്യിൽ വെള്ളം എടുത്ത്, മേൽ ശ്ലോകം ഓതി മൂന്ന് പ്രാവശ്യം തീർത്ഥം കുടിക്കുക)
പ്രസാദസ്വീകരണ –
തതോച്ഛിഷ്ടം തു നൈവേദ്യം ഗണേശസ്യ ഭുനജ്മ്യഹം ।
ഭുക്തിമുക്തിപ്രദം പൂർണം നാനാപാപനികൃന്തനം ॥
ശ്രീ മഹാഗണാധിപതി പ്രസാദം ശിരസാ ഗൃഹ്ണാമി ।
(സ്വാമിയുടെ പാദങ്ങളിൽ നിന്ന് ഒരു പുഷ്പം എടുത്ത് നിങ്ങളുടെ രണ്ട് കണ്ണുകളിലും സ്പർശിപ്പിക്കുക)
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ॥