രാഗം: ഹംസധ്വനി (സ, രി2, ഗ3, പ, നി3, സ)
വാതാപി ഗണപതിം ഭജേഽഹം
വാരണാശ്യം വരപ്രദം ശ്രീ ।
ഭൂതാദി സംസേവിത ചരണം
ഭൂത ഭൗതിക പ്രപഞ്ച ഭരണം ।
വീതരാഗിണം വിനുത യോഗിനം
വിശ്വകാരണം വിഘ്നവാരണം ।
പുരാ കുംഭ സംഭവ മുനിവര
പ്രപൂജിതം ത്രികോണ മധ്യഗതം
മുരാരി പ്രമുഖാദ്യുപാസിതം
മൂലാധാര ക്ഷേത്രസ്ഥിതം ।
പരാദി ചത്വാരി വാഗാത്മകം
പ്രണവ സ്വരൂപ വക്രതുണ്ഡം
നിരന്തരം നിഖില ചന്ദ്രഖണ്ഡം
നിജവാമകര വിദ്രുതേക്ഷുഖണ്ഡം ।
കരാംബുജ പാശ ബീജാപൂരം
കലുഷവിദൂരം ഭൂതാകാരം
ഹരാദി ഗുരുഗുഹ തോഷിത ബിംബം
ഹംസധ്വനി ഭൂഷിത ഹേരംബം ।